Tuesday, August 30, 2011

സിം കാര്‍ഡ്

സിം കാര്‍ഡുപോലാവില്ല പങ്കാളിയെ
ടോണുകള്‍ മാറ്റാം
ഇഷ്ടമുള്ളതു ചേര്‍ക്കാം
ഓഫാക്കാം നിശബ്ദവുമാക്കാം


പഴക്കമാവില്ല,റീച്ചാര്‍ജു ചെയ്യാം
ഫ്രീ ടൈമുകള്‍ ആസ്വദിക്കാം
ഇഷ്ടമില്ലാ വിളികള്‍ വിഛ്ഛേദിക്കാം


റെയ്ഞ്ചില്ലെങ്കില്‍ ഡൈവേര്‍ട്ടു ചെയ്യാം
വരവുപോക്കുകള്‍ നിയന്ത്രിക്കാം
നേരമറിഞ്ഞ് നേരമ്പോക്കാവാം


കമ്പനികള്‍ മാറാം
താരിഫുകള്‍ മാറ്റാം
വേണ്ടെങ്കില്‍ വലിച്ചെറിയാം


സിം കാര്‍ഡു പോലാവില്ല
പങ്കാളിയെ.

Monday, August 29, 2011

നന്‍മ: സ്പര്‍ശം

നന്‍മ: സ്പര്‍ശം

സ്പര്‍ശം

‌ഞങ്ങളൊരു അന്വേഷണം ആരംഭിക്കുകയാണ്.ഇതോടൊപ്പമുള്ള ചിത്രങ്ങള്‍ അക്കഥ പറയും.നിങ്ങള്‍ക്കം ചേരാം.ഒന്നും വേണ്ട,നന്മ നിറഞ്ഞൊരു ഹൃദയമല്ലാതെ..ജി.രവി

സ്പര്‍ശം









Monday, June 27, 2011

ഇര

മാളം തുരന്ന്
എലി കാത്തിരിക്കുകയാണ്
ഒരു പാമ്പ്‌ വരാനുണ്ട്
മക്കളുടെ കണ്ണ് തുറന്നിട്ടില്ല
നടന്നു തിന്നാറായിട്ടില്ല
എപ്പോഴും പ്രതീക്ഷിക്കണം

ചേരയാണെങ്കില്‍
പെട്ടന്ന് കഴിഞ്ഞുകിട്ടും
ഒരു ചുറ്റല്‍
മുറുക്കല്‍
സുഷുപ്തി

മൂര്‍ഖനെങ്കിലോ
കരുതണം
ഒരു ദംശനം
കുടച്ചില്‍
പിടയല്‍

കാത്തു സൂക്ഷിക്കാതെ വയ്യ
ഒരെലിയുടെ ധര്‍മം .

Sunday, June 26, 2011

പുസ്തക പ്രകാസനം



ഇര -കവിതകല്‍ -കല്പറ്റ നാരായണന്‍ പ്രകാസനം ചെയ്തു. ഭൂമി ഗീതങ്ങള്‍ -നാടന്‍ പാട്ടുകള്‍ -വീരാന്‍ കുട്ടി പ്രകാസനം ചെയ്തു.പേരാമ്പ്രയില്‍ ജൂണ്‍ അഞ്ചിനായിരുന്നു പരിപാടി.

Sunday, May 22, 2011

ഇവര്‍ക്കും ജീവിക്കാന്‍ അവകാസമുണ്ട്

നമ്മുടെ ചുറ്റുമുള്ള നിരവതി കുട്ടികള്‍ .....അവര്‍ക്കും മറ്റുള്ളവരെപ്പോലെ ജീവിക്കാന്‍ കൊതിയില്ലേ .

Wednesday, February 9, 2011

JABIRA


ജബിറക്ക് തയ്യല്‍ യന്ത്രവും വീല്‍ ചെയ്യറും സമ്മാനിക്കുന്നു .ഒസ്ടിഒ പോരോസിസ് രോഗം ബാധിച്ച കുട്ടിയാണ് ജബിറ .

Tuesday, November 30, 2010

ജോണ്‍സന്‍ പറയുന്നു

ജോന്സണ്‍ പറയുന്നു .സമയം എത്ര വിലപ്പെട്ടത് .പൊതു വിദ്യാഭ്യാസം നിലനില്‍ക്കണം .
/home/brc/Desktop/14112010020.mp4

Saturday, November 20, 2010

Popular Posts